തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 91.8 ശതമാനം പേർ ഒരു ഡോസ് വാക്സിൻ എടുത്തു. 39.6 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 58 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.
Also Read: ഭാര്യയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു: ഭർത്താവ് ഒളിവിൽ
സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള കാലയളവിൽ, ശരാശരി 1,70,669 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 7000 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ച നിരക്കിൽ മൂന്ന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 5 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ്. ഇന്നത്തെ റിപ്പോർട്ട് പ്രകാരം, 15,951 പുതിയ രോഗികളിൽ 13,362 പേർ വാക്സിനേഷൻ അർഹരായിരുന്നു. ഇവരിൽ 4740 പേർ ഒരു ഡോസ് വാക്സിനും 3797 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാൽ 4825 പേർക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
Post Your Comments