തിരുവനന്തപുരം: പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ വിനു വി ജോൺ. പാർട്ടിയ്ക്ക് പിരിവില്ലെങ്കിൽ കൊടികുത്തും, പേര് നിക്ഷേപക സൗഹൃദ കേരളമെന്നായിരുന്നു വിനു വി ജോണിന്റെ വിമർശനം. സി പി എമ്മിന് പാർട്ടി പിരിവായി പതിനായിരം രൂപ നൽകാത്തതിനാൽ ജീവിത സമ്പാദ്യം കൊണ്ട് ഒരു ഓഡിറ്റോറിയം കെട്ടാനൊരുങ്ങിയ പ്രവാസിയെ ഭീഷണിപ്പെടുത്തിയെന്നും കൊടികുത്തി സമരത്തിനിറങ്ങിയെന്നുമുള്ള പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ട് പങ്കുവച്ചായിരുന്നു വിനു വി ജോണിന്റെ വിമർശനം.
Also Read:വാണിജ്യ വാഹനങ്ങൾക്ക് വില വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്
പോസ്റ്റ് പങ്കുവച്ച വിനു വി ജോണിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ അരങ്ങേറുന്നത്. ‘ഒരു സാധാരക്കാരനാണ് ആ പ്രവാസിയെന്നും അതിലും സാധാരണക്കാരനാണ് കോൺട്രാക്ടറെന്നും പ്രേക്ഷകരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നത് തന്നെ വളരെ മോശമാണ്, അരായാലും നിക്ഷേപത്തിനുള്ള സ്വാതന്ത്രം തുല്യമാണ്. അവർ സാധാരണക്കാരല്ലെങ്കിൽ ചോദിക്കുന്ന പണം കൊടുക്കണമെന്നാണോ’ എന്ന് വിമർശകർ വിനു വി ജോണിനോട് ചോദിക്കുന്നു.
അതേസമയം, വിനു വി ജോണിനെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്തു വന്നിട്ടുണ്ട്. ‘കൊടി കുത്തൽ മാത്രമല്ലാ, വ്യാജ പീഡനക്കേസ്, വേണ്ടാത്ത പരിസ്ഥിതി വിലക്കുകൾ അങ്ങനെ ഒരു വലിയ ലിസ്റ്റു തന്നെയുണ്ട് പാർട്ടിക്ക് സ്ഥാപനങ്ങൾ പൂട്ടിക്കാൻ എന്ന് വിനു വി ജോണിനെ അനുകൂലിച്ചുകൊണ്ടും സോഷ്യൽ മീഡിയ പറയുന്നു.
Post Your Comments