മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ശ്രേണിയുടെ വില കൂട്ടുമെന്ന് കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ് ടാറ്റ.
2021 ഒക്ടോബർ ഒന്നുമുതൽ വില വർദ്ധിപ്പിക്കുമെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. ബേസ് മോഡലുകൾക്കും വേരിയന്റുകൾക്കും രണ്ടുശതമാനം വിലവർധനവാണ് പ്രാബല്യത്തിൽ വരിക എന്നും കമ്പനി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Read Also:- നിസാരക്കാരല്ല പേരക്കയും പേരയിലയും
സ്റ്റീൽ, വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ സാമഗ്രികളുടെ വിലയിലുണ്ടായ വർധനയെ തുടർന്നാണ് ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കമ്പനി നിർബന്ധിതമായത്. നിർമ്മാണവേളയിൽ വിലവർധനയുടെ ഒരുഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വിലവർധന കുറച്ചു നിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം ലഭ്യമാക്കാൻ ശ്രമം തുടരുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
Post Your Comments