CricketLatest NewsNewsSports

ഈ ഐപിഎൽ അവന്റെ അവസാന മത്സരമായിരിക്കും: ഹൈദരാബാദിന്റെ ഇന്ത്യൻ താരത്തെ കുറിച്ച് ആകാശ് ചോപ്ര

ദുബായ്: പഞ്ചാബ് കിംഗ്സിനെതിരായി ഇന്ന് നടക്കാനിരിക്കുന്ന മത്സരം സൺറൈസേഴ്സ് താരം കേദാർ ജാദവിന് ടൂർണമെന്റിലെ അവസാന മത്സരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മികച്ചൊരു ഇന്നിംഗ്സ് പോലും കാഴ്ചവയ്ക്കാൻ ജാദവിന് സാധിക്കാത്തത്തിന്റെ പശ്ചാത്തലത്തിലാണ് ചോപ്രയുടെ വിലയിരുത്തൽ.

‘കേദാർ ജാദവിന്റെ ടൂർണമെന്റിലെ അവസാന മത്സരമായിരിക്കും ഇത്. നിങ്ങൾക്ക് പകരം ആരെങ്കിലും കളിക്കുകയാണെങ്കിൽ അത് അഭിഷേക് ശർമ്മയോ പ്രിയം ഗാർഗോ ആയിരിക്കും. എന്നാൽ ഒരുപാട് മാറ്റങ്ങൾ സാധ്യമല്ല’

Read Also:- സുഖകരമായ ഉറക്കത്തിന്!!

‘ആദിൽ റഷീദിനെയോ ഫാബിയൻ അലനെയോ കളിപ്പിക്കേണ്ട ആവശ്യമില്ല. നിക്കോളസ് പൂരനും ഐഡൻ മാർക്രവും നല്ല തിരഞ്ഞെടുപ്പുകളായിരുന്നു. എന്നാൽ വിദേശ സ്പിന്നർമാരുടെ സ്ഥാനത്ത് എല്ലിസിനെ കളിപ്പിക്കാം. രവി ബിഷ്ണോയ് അല്ലെങ്കിൽ മുരുകൻ അശ്വിൻ പോലുള്ള ഇന്ത്യൻ സ്പിന്നർമാരെ കളിപ്പിച്ചാലും പഞ്ചാബിന് ഇതൊരു മികച്ച ഇലവനാക്കാം’ ചോപ്ര അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button