തിരുവനന്തപുരം: ജനസേവനത്തിന്റെ നല്ല മുഖം പോലീസിനുണ്ടെന്നും പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് സേനയിൽ കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം പ്രതിച്ഛായ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൻമയുടെ ഭാഗത്ത് സർക്കാരുണ്ടാകുമെന്നും തെറ്റുകാര്‍ക്കെതിരെ കര്ശനനടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം ക്രമസമാധാനനില ഭദ്രമായ നിലയിലേക്ക് വരുമ്പോൾ പോലീസിനാണ് അതിന്റെ മേൻമ അവകാശപ്പെടാൻ സാധിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments