KeralaNattuvarthaLatest NewsNewsIndia

ശ്രീകൃഷ്ണന്റെ വെണ്ണമോഷണം കുസൃതിയാവുമ്പോൾ വിശന്നിരുന്ന കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതും ക്രിമിനല്‍ കുറ്റമല്ല: കോടതി

മധുരപലഹാരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ ഒരു കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം

പട്ന: ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്ന കഥയോടുപമിച്ച് മധുരപലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി. നളന്ദ ജില്ലയിലെ ഹര്‍നൗട് പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മധുരപലഹാരങ്ങള്‍ ഒരു കുട്ടി മോഷ്ടിക്കുകയും അതിനെതിരെ വീട്ടുടമസ്ഥയായ യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയെ തുടര്‍ന്ന് കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Also Read:പുതിയ മന്ത്രിസഭയെയും ധനമന്ത്രിയെയും പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

എന്നാല്‍ കോടതിയിൽ ഹാജരാക്കിയ കുട്ടി തനിക്ക് വിശന്നിട്ടാണ് പലഹാരങ്ങള്‍ എടുത്തുകഴിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. തുടർന്നായിരുന്നു കോടതിയുടെ ഏറ്റവും രസകരമായ വിധി വന്നത്. ‘ശ്രീകൃഷ്ണന്റെ വെണ്ണമോഷണം ഒരു കുസൃതിയായി കണക്കാക്കുമ്പോള്‍ ഭക്ഷണമില്ലാതെ വിശന്നിരുന്ന സമയത്ത് കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതിനെ ഒരു ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെ’ന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടർന്ന് കുട്ടിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

സ്വന്തം കുട്ടി പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരെങ്കിലും പരാതി നല്‍കുകയും ജയിലില്‍ അടക്കുകയും ചെയ്യുമോയെന്നും പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകനോട് ജഡ്ജി ചോദിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് കിടപ്പുരോഗിയും അമ്മ മാനസിക പ്രശ്‌നമുള്ളയാളുമാണെന്ന് കോടതി അന്വേഷിച്ച്‌ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button