
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മള്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും തുറക്കാന്‍ മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ആണ് ഒക്ടോബര്‍ 22നുശേഷം മള്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. സിനിമാ നിര്‍മ്മാതാക്കളായ ജയന്തിലാല്‍ ഗഡ, രോഹിത് ഷെട്ടി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.
read also: ഇന്ത്യക്കാര്‍ക്ക് യു കെയിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ തുറക്കുകയെന്നും മറ്റ് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Post Your Comments