KeralaLatest News

മുല്ലപ്പെരിയാര്‍ ഡാം ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിലായി, ആശുപത്രിയിൽ

തുടരന്വേഷണത്തിലാണ് ഭീഷണി സന്ദേശം തൃശൂരില്‍ നിന്നാണെന്ന് കണ്ടെത്തിയത്.

തൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാം ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്തി. മാനസിക വൈകല്യമുള്ള പ്രതിയെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.പെരിയാര്‍ കടുവ സങ്കേതത്തിന്​ നടുവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബു​വെച്ച്‌ തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ്​ ഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ്,ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. തുടരന്വേഷണത്തിലാണ് ഭീഷണി സന്ദേശം തൃശൂരില്‍ നിന്നാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button