ലണ്ടൻ: ലണ്ടൻ മാരത്തോണിൽ പങ്കെടുക്കാൻ മലയാളിയും. സൗത്ത് വെയിൽസിൽ നിന്നും മലയാളിയായ ജിനി ജോസഫ് താന്നിയിൽ മാരത്തോണിൽ പങ്കെടുക്കാൻ എത്തുന്നത്. ഏകദേശം അമ്പതിനായിരത്തിലധികം അധികം ആളുകളാണ് മാരത്തോണിൽ പങ്കെടുക്കുക. ഒക്ടോബർ മൂന്നിനാണ് മാരത്തോൺ. ലണ്ടനിലെ ഗ്രീൻവിച്ചിൽ നിന്നും ആരംഭിച്ച്, പ്രധാനനഗരങ്ങളിലൂടെ പിന്നിട്ട് ഏകദേശം 26.2 മൈലുകൾ (46.2 കിലോമീറ്ററുകൾ) പിന്നിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്റെ മുൻപിൽ ആണ് ലണ്ടൻ മാരത്തോൺ അവസാനിക്കുന്നത്.
Read Also: കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വലുത്: പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി
നാൽപത്തിയാറുകാരനായ ജോസഫ് താന്നിയിൽ കണ്ണൂർ ഇരിട്ടി സ്വദേശിയാണ്. സുബി ജയിംസാണ് ജോസഫിന്റെ ഭാര്യ. നിയാ, ഹനാ, ഇഷ എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ. വെയിൽസിലെ ടെസ്‌കോ ഡിസ്ട്രിബ്യൂഷനിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കാർഡിഫ് ഹാഫ് മാരത്തോണിലും, ബ്രിസ്റ്റോൾ ഹാഫ് മാരത്തോണിലും, ലണ്ടൻ വൈറ്റാലിറ്റി ഹാഫ് മാരത്തോണിലും, ന്യൂപോർട്ട് വെർച്വൽ മാരത്തോണിലും, ഡേവേർൺ ബ്രിഡ്ജ് ഹാഫ് മാരത്തോണിൽ രണ്ട് തവണയും ജോസഫ് താന്നിയിൽ പങ്കെടുത്തിട്ടുണ്ട്.
മാഞ്ചസ്റ്റർ മാരത്തോണിലും ജോസഫ് താന്നിയിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷം ഒക്ടോബറിൽ തന്നെയാണ് മാഞ്ചസ്റ്റർ മാരത്തോൺ നടക്കുക.
Post Your Comments