KeralaLatest NewsIndia

ലൗ ജിഹാദിന് തെളിവുണ്ട്: വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അതു പറഞ്ഞു, എന്നാൽ പിണറായി കള്ളം പറയുന്നു- കുമ്മനം

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മലപ്പുറം തുവ്വൂരില്‍ മലബാര്‍ കലാപരക്തസാക്ഷി അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം: ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഒട്ടേറെ തെളിവുകള്‍ സ്വന്തം മേശപ്പുറത്തുണ്ടായിട്ടും മുഖ്യമന്ത്രി ആരുടെയൊക്കെയോ പ്രേരണയ്ക്കു വഴങ്ങി പച്ചക്കള്ളം പറയുകയാണ് എന്നാണ് കുമ്മനത്തിന്‍റെ ആരോപണം.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മലപ്പുറം തുവ്വൂരില്‍ മലബാര്‍ കലാപരക്തസാക്ഷി അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലവ് ജിഹാദ് ഉണ്ടെന്ന യാഥാര്‍ത്ഥ്യം പറയാന്‍ മുഖ്യമന്ത്രിയായപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറായി. ആ പ്രസ്താവന വിഎസ് ഇതുവരെ തിരുത്തിയിട്ടില്ല. എന്നാല്‍ പിണറായി വിജയന്‍ ഇപ്പോള്‍ കള്ളം പറയുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാ ബിഷപ്പ് പറഞ്ഞതിനെ സാമൂഹ്യ തിന്‍മയായി കാണാതെ അതിലെ ആശങ്ക തിരിച്ചറിയണം. അല്ലാതെ ബിഷപ്പിനെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയല്ല ചെയ്യേണ്ടത്. തീവ്രവാദം എവിടെ ആയാലും തീവ്രവാദമാണ്. അതിന് മതമില്ല. അതിനെ മതത്തിന്റെ ചട്ടക്കൂടില്‍ വെച്ച്‌ സംരക്ഷിക്കുന്നവര്‍ നാടിന്റെ ശത്രുക്കളാണ്.’- കുമ്മനം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന വേളയില്‍ 2010 ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ വച്ചുനടന്ന ഒരു യോഗത്തിലാണ് വിഎസ് ഈ പ്രസ്താവന നടത്തിയത്.

2010 ല്‍ വിഎസ് പറഞ്ഞത് ഇങ്ങനെ,

’20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്‌ലിം രാജ്യമാക്കാനാണ് ചില തീവ്രസംഘടനകളുടെ ശ്രമം. കേരളം മുസ്‌ലിം ഭൂരിപക്ഷമാകാനായി അവർ പലതും ചെയ്യുന്നുണ്ട്. അതും ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിപ്പിക്കുക, അതിലൂടെ മുസ്‌ലിം ജനിക്കുക.. അല്ലെങ്കിൽ മറ്റു മതത്തിലെ പെൺകുട്ടികളെ വിവാഹം കഴിച്ചു മുസ്‌ലിം ആക്കുക .ആ തരത്തിലിങ്ങനെ… മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി’- എന്നായിരുന്നു വിഎസിന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button