തിരുവനന്തപുരം: ബാറുകൾക്ക് ബാൽക്കണി തുറന്നു കൊടുത്ത് കേരളം. സംസ്ഥാനത്ത് ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. എന്നാൽ കാത്തിരുന്ന തിയേറ്ററുകൾ തുറന്നില്ലെന്നത് വലിയ നിരാശയാണ് വീണ്ടും സമ്മാനിച്ചിരിക്കുന്നത്.
Also Read:സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി: ഈ സമയങ്ങളിൽ ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ബാറുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കേണ്ടത്. പകുതി ഇരുപ്പിടങ്ങളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ എന്നും യോഗത്തിൽ നിർദ്ദേശിച്ചു. നിയന്ത്രണങ്ങള്‍ അവസാനിച്ചെങ്കിലും ഹോട്ടലുകളില്‍ പാഴ്സല്‍ സൗകര്യം മാത്രമാണ് ഇതുവരെയും അനുവദിച്ചിരുന്നത്. തുടർന്ന് ഹോട്ടൽ ഉടമകളും ഉപഭോക്താക്കളും നൽകിയ പരാതികളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുന്ന് കഴിക്കാമെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.
അതേസമയം, തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമയമായിട്ടില്ലെന്നാണ് യോഗം വിലയിരുത്തിയത്. തീയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറന്നെങ്കിലും കേരളത്തിൽ തുറക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.
Post Your Comments