കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പെണ്‍കുട്ടികൾക്ക് പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രാജ്യത്തിൻറെ പലഭാഗങ്ങളില്‍ നടത്തിയ സമരത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ബിലാല്‍ സര്‍വാരി ട്വിറ്ററില്‍ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. പെണ്‍കുട്ടികളും സ്ത്രീകളും വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശക്തമായി സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്.
ഭാവി തലമുറയുടെ വികസനത്തിന് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണെന്ന് പെണ്‍കുട്ടി പറയുന്നു. രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണിതെന്നും ദൈവം സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കിയിട്ടുണ്ടെന്നും പെൺകുട്ടി വിഡിയോയിൽ പറയുന്നു. ഈ അവസരവും അവകാശങ്ങളും തങ്ങളില്‍നിന്ന് തട്ടിയെടുക്കാന്‍ താലിബാന്‍ ആരാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ഇന്നത്തെ പെണ്‍കുട്ടികളാണ് നാളത്തെ അമ്മമാരെന്നും അവര്‍ക്ക് വിദ്യാഭ്യാസം ഇല്ലെങ്കില്‍, അവര്‍ എങ്ങനെയാണ് മക്കളെ മര്യാദ പഠിപ്പിക്കുക എന്നും പെൺകുട്ടി ചോദിച്ചു.
‘ഞാന്‍ പുതിയ തലമുറയില്‍ നിന്നാണ്. ഞാന്‍ ജനിച്ചത് വെറുതെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും വീട്ടില്‍ താമസിക്കാനുമല്ല. എനിക്ക് സ്‌കൂളില്‍ പോകണം. എന്റെ രാജ്യത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസമില്ലാതെ നമ്മുടെ രാജ്യം വികസിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍, നമ്മുടെ അടുത്ത തലമുറ എങ്ങനെ നല്ല രീതിയില്‍ വളരും? വിദ്യാഭ്യാസമില്ലെങ്കില്‍, ഈ ലോകത്ത് നമുക്ക് ഒരു മൂല്യവുമില്ല.’ പെണ്‍കുട്ടി വ്യക്തമാക്കി.
“I want to go to school.” Powerful message from this eloquent Afghan girl. pic.twitter.com/PdAMtg9Fjm
— BILAL SARWARY (@bsarwary) September 22, 2021
Post Your Comments