Latest NewsNewsIndia

‘ചത്തപട്ടിയെ നിങ്ങളുടെ വീട്ടിലിട്ടാലോ,എനിക്ക് സെക്കന്‍ഡുകള്‍ മതി’:കൊല്ലപ്പെട്ട ബിജെപിക്കാരനെ ചത്തപട്ടിയോട് ഉപമിച്ച് മമത

ബിജെപി പ്രവര്‍ത്തകനെ ചത്ത പട്ടിയോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനെ ചത്ത പട്ടിയോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്ലപ്പെട്ട മനസ് സാഹയുടെ മൃതദേഹത്തെയാണ് മമതാ ബാനര്‍ജി ചത്തപട്ടിയുമായി താരതമ്യം ചെയ്തത്. വെള്ളിയാഴ്ച ഭബാനിപൂരിലെ വിദാന്‍സഭയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയായിരുന്നു മമതയുടെ ആക്ഷേപം.

സാഹയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ മമതയുടെ വസതിയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മമതയുടെ പ്രതികരണം.
മമത യോഗത്തിന് പോയതിന് പിന്നാലെയായിരുന്നു സംഭവം. തന്റെ വീടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ മൃതദേഹവുമായി എത്തിയതറിഞ്ഞതിനെ തുടര്‍ന്നായിരുന്നു മമതയുടെ പ്രതികരണം.

‘ഇതിന് നിങ്ങള്‍ക്ക് ധൈര്യമുണ്ടെന്ന് തനിക്ക് അറിയാം. എന്നാല്‍ താന്‍ ഒരു ചത്ത പട്ടിയെ നിങ്ങളുടെ വീടിന് മുന്നിലിട്ടാല്‍ എന്ത് സംഭവിക്കും. തനിക്ക് അതിന് കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. നിങ്ങളുടെ വീടിന് മുന്നില്‍ ചത്തപട്ടികളെ കൊണ്ടിടാന്‍ തനിക്ക് സെക്കന്‍ഡുകള്‍ മതി. പിന്നെ ദുര്‍ഗന്ധത്താല്‍ നിങ്ങള്‍ ആരും 10 ദിവസത്തേക്ക് ഭക്ഷണം കഴിക്കില്ല’ എന്നായിരുന്നു മമത പറഞ്ഞത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button