കൊച്ചി: രാജ്യത്ത് ഏലത്തിനായുള്ള ഏറ്റവും വലിയ ഇ-ലേലം ഞായറാഴ്ച നടക്കാനൊരുങ്ങുന്നു. ഇടുക്കിയിലെ പുറ്റടിയിലുള്ള ബോര്‍ഡിന്റെ ഇ-ലേല കേന്ദ്രത്തില്‍ ആണ് 75000 കിലോഗ്രാം ചെറിയ ഏലയ്ക്കയുടെ ഇ-ലേലം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. വന്‍കിട കയറ്റുമതിക്കാരും വ്യാപാരി സമൂഹവും ഈ ബൃഹത് ഏലം ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ലേലം സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ ആരംഭിച്ച് അന്നുതന്നെ അവസാനിക്കും.
ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സ്‌പൈസസ് ബോര്‍ഡ് ഏലത്തിന്റെ ഒരു ബൃഹത് ഇ-ലേലമാണ് ഞായറാഴ്ച സംഘടിപ്പിക്കുന്നത്. ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിലൂടെ സുഗന്ധവ്യഞ്ജന വ്യാപാരികളുമായി ബന്ധപ്പെടാന്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് സാധിക്കും. കേന്ദ്ര വാണിജ്യ വകുപ്പ്, സുഗന്ധവ്യഞ്ജന ബോര്‍ഡ് എന്നിവ സംയുക്തമായി, സാമ്ബത്തിക വളര്‍ച്ചയും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ടു നടത്തുന്ന വാണിജ്യ സപ്താഹ് പരിപാടി പരമ്ബരയുടെ ഭാഗമായാണ് ഇ-ലേലം സംഘടിപ്പിക്കുന്നത്.
Post Your Comments