ന്യൂഡൽഹി: കോടതി മുറിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിൽ വെടിവെയ്പ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ രോഹിണി കോടതിയിലാണ് വെടിവെപ്പ് നടന്നത്. അക്രമികള്‍ അഭിഭാഷകരുടെ വേഷത്തില്‍ എത്തിയാണ് വെടിവെപ്പ് നടത്തിയത്. ഗുണ്ട തലവന്‍ ജിതേന്ദര്‍ ഗോഗിയെ കൊള്ളാമായിരുന്നു സംഘമെത്തിയത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വെടിവെപ്പ് നടത്തിയ അക്രമി സംഘത്തിലെ രണ്ട് പേരും കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ജിതേന്ദ്ര ഗോഗി തിഹാർ ജയിലിൽ കഴിയുകയായിരുന്നു. ഇന്നു ഗോഗിയെ ഡൽഹി കോടതിയിൽ ഹാജരാക്കുന്ന വിവരം അറിഞ്ഞ് എതിർ സംഘത്തിലുള്ളവർ അഭിഭാഷകരുടെ വേഷത്തിൽ കോടതിയിൽ പ്രവേശിക്കുകയും ഇയാൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. നിരവധി പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
Post Your Comments