അബൂദാബി : അബൂദാബി എമിറേറ്റില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പുതിയ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കു മാത്രം ഗൃഹ സമ്പർക്ക വിലക്കില്‍ ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് ഉപയോഗിച്ചാൽ മതിയാകും. രോഗികളുമായി സമ്പർക്കം പുലര്‍ത്തുന്നവരും കുടുംബാംഗങ്ങളും ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് ഉപയോഗിക്കേണ്ടതില്ലെന്നും അബൂദബി അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഗൃഹ സമ്പർക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വയം ഉത്തരവാദിത്തം നിര്‍വഹിക്കുകയും ആവശ്യമായ തുടര്‍ കോവിഡ് പരിശോധനകള്‍ കൃത്യസമയത്ത് നടത്തുകയും വേണമെന്ന് സമിതി അറിയിച്ചു. സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യ സുരക്ഷക്കും ആരോഗ്യ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതുണ്ട്. സുസ്ഥിരത വീണ്ടെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് കോവിഡ് പ്രതിരോധ നടപടികള്‍ എല്ലാവരും പാലിക്കണമെന്നും അടിയന്തര ദുരന്ത നിവാരണ സമിതി പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും അഭ്യര്‍ഥിച്ചു.
Post Your Comments