കോട്ടയം : കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ക്രൈം സ്‌റ്റോറി മലയാളം എന്ന ഫേസ്‌ബുക്ക് പേജിന് നൽകിയ അഭിമുഖത്തിലാണ് ജോർജ് മന്ത്രിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. കേരളത്തിന് അപമാനമാണ് വീണ ജോർജ് എന്ന് ആരോപിക്കുന്ന പി.സി ജോർജ് തുടർന്നാണ് കടുത്ത സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത്. ഇതോടെ ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments