Latest NewsIndia

യുപി മാതൃകയാക്കി മധ്യപ്രദേശും: ഇന്‍ഡോറില്‍ ഒറ്റ ദിവസം ഒഴിപ്പിച്ചത് 1000 കോടിയുടെ ഭൂമികൈയേറ്റം

മാഫിയ തലവന്‍മാരായ സൊഹ്‌റാബ് പട്ടേല്‍, യൂനസ് പട്ടേല്‍ എന്നിവര്‍ കൈയേറിയ സ്ഥലങ്ങളാണ് ഒഴിപ്പിച്ചത്

ഇന്‍ഡോര്‍: യുപിയുടെ മാതൃകയില്‍ മാഫിയകള്‍ കൈയേറിയ ഭൂമി തിരികെ പിടിച്ച്‌ മദ്ധ്യപ്രദേശ് സര്‍ക്കാരും. ഇന്‍ഡോര്‍ നഗരത്തില്‍ മാഫിയകള്‍ കൈയ്യടക്കിയ 1000 കോടിയുടെ ഭൂമികോര്‍പറേഷന്‍ അധികൃതര്‍ കണ്ടുകെട്ടി. സര്‍ക്കാരിന്റെ മാഫിയ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് നടപടി.വെളളിയാഴ്ച രാവിലെ അഞ്ചിന് നഗരസഭാ ഉദ്യോഗസ്ഥരും പോലീസും അടങ്ങിയ സംഘം എത്തിയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച അനധികൃത കെട്ടിങ്ങള്‍ ഇടിച്ചു നിരത്തി.

മാഫിയ തലവന്‍മാരായ സൊഹ്‌റാബ് പട്ടേല്‍, യൂനസ് പട്ടേല്‍ എന്നിവര്‍ കൈയേറിയ സ്ഥലങ്ങളാണ് ഒഴിപ്പിച്ചതെന്ന് അഡീഷണല്‍ കലക്ടര്‍ മജിസ്‌ട്രേറ്റ് പവന്‍ ജയിന്‍ പറഞ്ഞു. ഒഴിപ്പിച്ച സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. അനധികൃതമായി പണിത കെട്ടിടങ്ങളില്‍ ഓഫീസുകള്‍, കടകള്‍, ഹോട്ടലുകള്‍, കല്യാണ ഹാളുകള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു. വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വാടക മാഫിയപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയാഗിച്ചിരുന്നത്. ഇവിടെ 80ഓളം കടകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നു.

പോലീസുകാരും നഗരസഭാ ജീവനക്കാരും ഉള്‍പ്പെടെ 200ഓളം പേരാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്. കൈയേറ്റത്തെ കുറിച്ച്‌ കൂടുതല്‍ അന്വഷണം പുരോഗമിക്കുകയയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം യോഗി സർക്കാരിന്റെ മാതൃക തന്നെയാണ് മധ്യപ്രദേശും പിന്തുടരുന്നതെന്നാണ് സൂചന.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാഫിയകള്‍ക്കെതിരെ കടുത്ത നടപടിയാണ് നടത്തി കൊണ്ടിരിക്കുന്നത്. മാഫിയകളുടെ കൈവശമിരുന്ന 1800 കോടിയിലധികം രൂപ വിലയുളള ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുകയും സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. നിരവധി ഗുണ്ടകള്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button