കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ സെപ്റ്റംബര്‍ 27ന് വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാനാകില്ലെന്ന് ഹൈക്കോടതി. തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍പ്പിച്ച പൊതുതാത്പ്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. താത്പ്പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ഷക സമരത്തിന്റെ ഭാഗമായി വിവിധ കര്‍ഷക യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ നല്‍കുമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post Your Comments