Latest NewsKeralaNews

ഡ്രൈവിംഗ് ലൈസന്‍സിന്റെയും, വാഹന പെര്‍മിറ്റുകളുടെയും കാലാവധി ദീര്‍ഘിപ്പിക്കണം: കേന്ദ്രത്തോട് ആന്റണി രാജു

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഡ്രൈവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു.

Read Also  :  ‘യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍’: രാഷ്ട്രനേതാക്കന്മാര്‍ നരേന്ദ്ര മോദിയെ കണ്ട് പഠിക്കണം,പ്രശംസിച്ച് കെവിന്‍ പീറ്റേഴ്സണ്‍

ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റനസ് സർട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മുൻപ് ദീർഘിപ്പിച്ച കാലാവധി സെപ്റ്റംബർ 30-ന് അവസാനിക്കുകയാണ്. നിലവിൽ രോഗ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ല. അതിനാൽ പൊതുജനങ്ങൾക്ക് വാഹന സംബന്ധമായ രേഖകൾ പുതുക്കുന്നതിനായി ബുദ്ധിമുട്ടുകൾ നേരിടുന്നത് കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button