Latest NewsNewsIndiaCrime

ബന്ധം അവസാനിപ്പിച്ചു, കാണരുതെന്ന് വിലക്കി: ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ

ചെന്നൈ: പ്രണയം നിരസിച്ചെന്നാരോപിച്ച് പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജി. രാമചന്ദ്രൻ (25) എന്ന യുവാവ് പോലീസ് പിടിയിൽ. ചെന്നൈ താംബരം റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രണയം നിരസിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തിയത്.

ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ യുവതി രാമചന്ദ്രനിൽ നിന്നും അകന്നു. കാണാൻ വരരുതെന്നും ഫോൺ വിളിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ, യുവതിക്ക് പുതിയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയവും തന്നെ അവഗണിച്ചതിലുണ്ടായ വൈരാഗ്യവുമാണ് കൊലപാതകം നടത്താൻ യുവാവിനെ പ്രേരിപ്പിച്ചത്.

Also Read:ഇടപാടുകാരിയുടെ ആധാര്‍ കാര്‍ഡുപയോഗിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌: പണമിടപാട്‌ സ്ഥാപന ഉടമ അറസ്‌റ്റില്‍

കോളേജ് വിട്ട് തിരിച്ച് വരികയായിരുന്ന ശ്വേതയെ റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവാവ് തടഞ്ഞുനിർത്തുകയായിരുന്നു. തന്നെ എന്തിനാണ് അവഗണിക്കുന്നതെന്ന് രാമചന്ദ്രൻ ചോദിച്ചു. ഉത്തരം പറഞ്ഞില്ലെങ്കിൽ സ്വന്തം ജീവിതം അവസാനിപ്പിക്കുമെന്നും പറഞ്ഞു. ഇത് പെൺകുട്ടി വിശ്വസിക്കാതെ വന്നതോടെ യുവാവ് ആദ്യം സ്വന്തം കൈഞരമ്പ് മുറിച്ചു. ഭയന്ന് പോയ യുവതി ബഹളം വെച്ചു. ഇതോടെ രാമചന്ദ്രൻ ശ്വേതയുടെ ശരീരത്തിൽ ആഞ്ഞുകുത്തി. ആറുതവണ ആണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. ആദ്യം കഴുത്തറുക്കുകയായിരുന്നു. ശേഷം മറ്റിടങ്ങളിലും മുറിവേൽപ്പിച്ചു. രക്തം വാർന്ന് പെൺകുട്ടി തൽക്ഷണം മരിച്ചു.

Also Read:ഭാര്യ കുളിക്കാറില്ല, ഒടുവിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി യുവാവ്

തുടർന്ന് യുവാവും കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. ശ്വേതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാമചന്ദ്രന്റെ പദ്ധതി. എന്നാൽ, വൈകുന്നേര സമയം ആയതിനാൽ സമീപത്ത് ആളുകൾ ഏറെയുണ്ടായിരുന്നു. ഇത് യുവാവിന്റെ പദ്ധതി തകർത്തു. സ്വന്തം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നാട്ടുകാർ യുവാവിനെ കീഴടക്കി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

20 വയസ്സുള്ള യുവതിയുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും ഇത് അവസാനിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. നാഗപട്ടണം സ്വദേശിയായ രാമചന്ദ്രൻ മറൈമല നഗറിലെ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button