തിരുവനന്തപുരം • തിരുവനന്തപുരം രാമചന്ദ്രനില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 61 പേര്‍ക്ക് പുറമേ ഇന്ന് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ഏറെയും തമിഴ്നാട്ടുകാരാണ്. നൂറുകണക്കിനുപേര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നുപോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണമെന്നും സമൂഹത്തില്‍ വലിയ അപകടം വിതച്ചിരിക്കാമെന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
339 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.
Post Your Comments