UAELatest NewsNewsSaudi ArabiaInternationalGulf

സൗദി അറേബ്യ ദേശീയ ദിനം: സൽമാൻ രാജാവിനെ അഭിനന്ദിച്ച് യുഎഇ നേതാക്കൾ

ദുബായ്: സൗദി അറേബ്യയിലെ സൽമാൻ രാജാവിന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. സൗദി അറേബ്യ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യുഎഇ നേതാക്കൾ സൽമാൻ രാജാവിന് അഭിനന്ദനം അറിയിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തിന് സന്ദേശം അയച്ചു.

Read Also: നോക്കുകൂലി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് യൂണിയൻ കൈയ്യടി നേടി ഒരാഴ്ച തികയും മുൻപേ നോക്കുകൂലി നൽകാത്തതിനു മർദ്ദനം

സൗദി ദേശീയ ദിനം പ്രിയപ്പെട്ടതാണെന്നും സാഹോദര്യം പുതുക്കുന്ന അവസരമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തിൽ യുഎഇയിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉൾപ്പെടെ നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി യുഎഇയിൽ ഒരുക്കിയിട്ടുണ്ട്. ബുർജ് ഖലീഫയിലടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സൗദി ദേശീയ പതാകയുടെ നിറമണിയും. രാത്രി എട്ടു മണിക്കാണ് ബുർജ് ഖലീഫയിൽ സൗദി ദേശീയ പതാക പ്രദർശിപ്പിക്കുക. ദുബൈ ഫൗണ്ടനിലും പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാം ഫൗണ്ടനിൽ എട്ടു മണി മുതൽ ഓരോ മണിക്കൂറിലും പ്രത്യേക ഷോ ഉണ്ടാകും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, സ്‌കൈ ദുബൈ എന്നിവിടങ്ങൾ പച്ച നിറമണിയും.

Read Also: തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button