
കൊല്ലം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ശൂരനാട് വടക്ക് പുത്തന്‍വീട്ടില്‍ മേരിക്കുട്ടി (56) ആണ് മരിച്ചത്. ഇരുചക്രവാഹനം റോഡില്‍ തെന്നി മറിഞ്ഞ് മേരിക്കുട്ടി ബസിന്‍റെ ടയറുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു.
Also Read: 12 വയസുകാരി തൂങ്ങി മരിച്ച നിലയിൽ: തൂങ്ങിയത് അമ്മയുടെ നിർദേശപ്രകാരമെന്ന് സൂചന
വെണ്‍മണിയിലുള്ള കുടുംബ വീട്ടിലേക്ക് മകന്‍ സിബിനൊപ്പം ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച് അപകടമുണ്ടായത്. ബൈക്ക് റോഡില്‍ നിന്ന് തെന്നി മാറി മറിയുകയായിരുന്നു. തുടര്‍ന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ബസ് ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് അപകടം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമായത്.
Post Your Comments