AlappuzhaNattuvarthaLatest NewsKeralaNewsIndia

മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 42 കാരനായ കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി: ഇരുവരെയും പിടികൂടി പോലീസ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍ വീട്ടില്‍ ടി. താമരാക്ഷന്‍ ( 42 ) പാവുക്കര ചെറുതാഴെയില്‍ വീട്ടില്‍ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Also Read:പരാതി നൽകാനെത്തിയ ദളിത്‌ യുവാവിനെ കയ്യേറ്റം ചെയ്ത കേസിൽ പോലീസുകാർക്കെതിരെ കേസെടുത്ത് പട്ടികജാതി കമ്മീഷന്‍

കുറച്ച് കാലമായി റംസിയ താമരാക്ഷനുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം റംസിയയുടെ ഭർത്താവ് അറിയുകയും ഇതേത്തുടർന്ന് ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. താമരാക്ഷനുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. ബന്ധുക്കളുടെയും അയൽവാസികളുടെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന് യുവതി ഉറപ്പു നൽകി. എന്നാൽ, ഭർത്താവ് വീട്ടിലില്ലാത്ത സമയം നോക്കി റംസിയ താമരാക്ഷനുമായി ഒളിച്ചോടുകയായിരുന്നു.

ഭാര്യയെ കാണാതായതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. താമരാക്ഷന്‍റെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരുടെയും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇടുക്കിയിൽ ഒളിച്ചുകഴിയുകയായിരുന്ന ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button