തൃശൂര്‍: തിരുവില്ലാമലയില്‍ വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ദീപസ്തംഭം ആന തകര്‍ത്തു. ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാന്‍ കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അടാട്ട് പരമു എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. നിറമാല ആഘോഷത്തിന് നൂറ് കണക്കിനാളുകള്‍ അമ്പലത്തിൽ എത്തിയിരുന്നു.
Also Read: അനധികൃത നിയമനം: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്‌ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി
ഉച്ചകഴിഞ്ഞായിരുന്നു നിറമാല ആഘോഷം നടന്നത്. മറ്റു ആനപ്പാപ്പാന്മാരുടെ സഹായത്തോടെ ആനയെ തളച്ചു. ജനങ്ങൾക്കാർക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന ഇടഞ്ഞെന്ന് മനസിലാക്കിയതിന് പിന്നാലെ ആളുകള്‍ മാറിയതും അപകടം ഒഴിവാകാന്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ നാശ നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടില്ല. ആനയെ ഉടനെ തളയ്ക്കാന്‍ കഴിഞ്ഞതിനാലാണ് അപകടം ഒഴിവായത്.
Post Your Comments