ThrissurKeralaLatest NewsNewsEducation & Career

അനധികൃത നിയമനം: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്‌ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി

തൃശൂര്‍: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അനധികൃത നിയമനം സംബന്ധിച്ച പരാതിയുമായി വിദ്യാർത്ഥികൾ എത്തിയതോടെ പബ്‌ളിക്കേഷന്‍ ഓഫിസര്‍ നിയമനം റദ്ദാക്കി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്‌ളിക്കേഷന്‍ ഓഫിസറായി നിയമിച്ചുവെന്നായിരുന്നു ആരോപണം.

Also Read: 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി

താല്‍ക്കാലിക നിയമനങ്ങള്‍ പോലും നടപടിക്രമം പാലിക്കാതെ സര്‍വകലാശാലയില്‍ നടത്താറില്ല. പബ്‌ളിക്കേഷന്‍ വിഭാഗം ശക്തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റ് ആഗസ്ത് 30ന് തീരുമാനമെടുത്തിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ ഈ തസ്തികയില്‍ നിയമനം നടത്തി റജിസ്ട്രാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി.

തസ്തികയുടെ അധിക ചുമതല വഹിച്ചിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. എന്നാൽ ഇത് പുതിയ നിയമനമല്ല, ഒരു അധ്യാപകന് അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചതാണെന്ന് സര്‍വകലാശാല വിശദീകരിച്ചു. എന്നാല്‍ വിജ്ഞാപനം പുറത്തിറക്കാതെയാണ് അധ്യാപകന് ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button