ന്യൂഡൽഹി : കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് ചാടിയ സ്ത്രീ മരിച്ചു. ഡൽഹി മുഖർജി നഗറിലെ നിരൺകരി കോളനിയിൽ താമസിക്കുന്ന നേഹ വർമ (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഭർത്താവ് ധരം വർമയുമൊത്ത് നേഹ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ ടെറസിൽനിന്നു താഴേയ്ക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also : മാസത്തിലൊരിക്കൽ മാത്രം ജീൻസ് കഴുകൂ, ഭൂമിയെ സംരക്ഷിക്കൂ
കാറിൽ പുറത്തുപോയിരുന്ന ഭർത്താവ്, തിരിച്ച് അപ്പാർട്ട്മെന്റ് പരിസരത്തേയ്ക്ക് കയറിയ ഉടനാണ് നേഹ താഴേയ്ക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുൻപ് നേഹ ഭർത്താവിന് ‘ഐ ലവ് യു’ എന്ന് ഫോണിൽ സന്ദേശമയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചാടുന്നതിന്റെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.നേഹയുടെ ഫോണും സിസിടിവി ദൃശ്യങ്ങളും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments