COVID 19Latest NewsNewsInternationalHealth & Fitness

കോവിഡ് രോഗികളിൽ സാരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതൽ: പഠനം

കോവിഡ് ബാധിച്ച ആളുകളില്‍, തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയുന്നതിനും രക്തം കട്ടപിടിക്കുന്നതിനും പക്ഷാഘാതം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്

ഗുരുതരമായ കോവിഡ് ബാധയുണ്ടായ രോഗികളിൽ സാരമായ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഇവരില്‍ ചികിത്സാ സമയത്തും അതിനുശേഷവും വിഷാദവും മാനസിക വിഭ്രാന്തിയും ഉള്‍പ്പെടെയുള്ള ബുദ്ധിയെയും ബോധത്തെയും ബാധിക്കുന്ന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്.

പകര്‍ച്ചവ്യാധിയുടെ ആരംഭഘട്ടത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 150 ഓളം രോഗികളെയാണ് പഠനത്തിന് വിധേയരാക്കിയത് ഇതില്‍ 73 ശതമാനം ആളുകളിലും ഉന്മാദ രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഉന്മാദ രോഗാവസ്ഥയിലായ ആളുകളില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും പോലുള്ള അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രാഥമിക ശ്രദ്ധ ഇസ്ലാമികവത്കരണത്തിന്, ശാസ്ത്രത്തിനല്ല ഇസ്ലാമിക പഠനത്തിനാണ് പ്രാധാന്യം:കാബൂള്‍ സര്‍വകാലാശാല ചാന്‍സിലര്‍

2020 മാര്‍ച്ച് മുതല്‍ മെയ് വരെ തീവ്രപരിചരണ വിഭാഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു കൂട്ടം രോഗികളില്‍ നിന്നാണ് പഠന സംഘം വിവരങ്ങള്‍ ശേഖരിച്ചത്. കോവിഡ് ബാധിച്ച ആളുകളില്‍, തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയുന്നതിനും രക്തം കട്ടപിടിക്കുന്നതിനും പക്ഷാഘാതം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. കൂടാതെ, ഉന്മാദം തിരിച്ചറിഞ്ഞ രോഗികളില്‍ തലച്ചോറിന്റെ വീക്കം മൂലമാണ് ആശയക്കുഴപ്പവും അസ്വാസ്ഥ്യങ്ങളും കൂടുന്നതെന്നും കണ്ടെത്തി.

രോഗികള്‍ ഉപയോഗിക്കുന്ന മയക്കമുണ്ടാക്കുന്ന മരുന്നുകളും മാനസിക പ്രശ്നങ്ങൾക്ക് കാരണമായി. മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയ രോഗികളില്‍ ഈ മരുന്നുകള്‍ കൂടുതല്‍ ഉയര്‍ന്ന അളവുകളില്‍ നല്‍കിയിരുന്നതായും, അത് കൂടുതല്‍ മയക്കത്തിന് കരണമായതായും പഠനത്തിൽ പറയുന്നു.

ഇത്തരം ബൗദ്ധിക വൈകല്യങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കാന്‍ സാധ്യയുണ്ടെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള മൂന്നിലൊന്ന് രോഗികളും, ആശുപത്രി വിട്ടുപോകുമ്പോള്‍ അവരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ഇവരില്‍ 40 ശതമാനം രോഗികള്‍ക്കും വിദഗ്ദ്ധ പരിചരണം ആവശ്യമാണെന്നും പലരിലും ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ടെന്നും പഠന റിപ്പോട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button