Latest NewsIndiaNews

ദയവായി സഹകരിക്കണം, ഞങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്: ബിജെപിയോട് അഭ്യർത്ഥനയുമായി കോൺഗ്രസ്

ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ശിവസന എന്‍സിപി എന്നീ പാർട്ടികൾ സഖ്യമായാണ് മത്സരിക്കുന്നത്

മുംബൈ: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ബിജെപിയോട് അഭ്യർത്ഥനയുമായി കോണ്‍ഗ്രസ്. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, റവന്യൂ മന്ത്രി ബാലാസാഹേബ് തോറട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ സമീപിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് എം.പിയായിരുന്ന രാജീവ് സതവിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രജ്‌നി പട്ടീലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ബിജെപി സ്ഥാനാര്‍ത്ഥിയായി സഞ്ജയ് ഉപാധ്യായയെ പ്രഖ്യാപിച്ചു. അതേസമയം, സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രജ്‌നി പട്ടീലിനെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ ‘സഹായിക്കണമെന്നാണ്’ കോണ്‍ഗ്രസ് ബിജെപിയോട് അഭ്യർത്ഥിച്ചിട്ടുള്ളത്. ഒക്ടോബര്‍ നാലിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ശിവസന എന്‍സിപി എന്നീ പാർട്ടികൾ സഖ്യമായാണ് മത്സരിക്കുന്നത്.

106 എംഎല്‍എമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേനയ്ക്ക് 56 ഉം എന്‍സിപിയ്ക്ക് 53 ഉം കോണ്‍ഗ്രസിന് 43 ഉം എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് എംഎല്‍എ റാവുസാഹേബിന്റെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

എസ്.പി (2), ബഹുജന്‍ വികാസ് അഘഡി (3), എ.ഐ.എം.ഐ.എം (2), പ്രഹര്‍ ജനശക്തി പാര്‍ട്ടി (2), എം.എന്‍.എസ് (1), സി.പി.ഐ.എം (1), സ്വാഭിമാനി പാര്‍ട്ടി (1)പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (1), ജന്‍സുരജയ പാര്‍ട്ടി (1), സ്വതന്ത്രര്‍ (13) എന്നിങ്ങനെയാണ് മറ്റ് കക്ഷിനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button