മുംബൈ: മദീന നഗരത്തിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും നിർമ്മിക്കാൻ തീരുമാനാവുമായി സൗദി അറേബ്യ. വിഷൻ 2030 പദ്ധതി പ്രകാരമാണ് തീരുമാനം.എണ്ണ ഉത്പാദനത്തെ മാത്രം ആശ്രയിച്ചുള്ള രാജ്യത്തിൻറെ വികസന കാഴ്ചപ്പാട് മാറ്റുന്നതിനും ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലേക്ക് മാറുന്നതിന്റെയും ചെയ്യുന്നതിന്റെയും ഭാഗമായാണ് സൗദി അധികൃതരുടെ പുതിയ തീരുമാനം.
അതേസമയം, സൗദി അറേബ്യയുടെ തീരുമാനത്തെ എതിർത്ത് ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ തീവ്ര മുസ്ലിം മതവിശ്വാസികൾ രംഗത്തെത്തി. ഒരു പ്രധാന ഇസ്ലാമിക തീർത്ഥാടന കേന്ദ്രമാണ് മദീനയെന്നും ഇസ്ലാമിക വിശ്വാസത്തിലെ രണ്ടാമത്തെ വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്ന ഇവിടെ ഇത്തരം വിനോദ കേന്ദ്രങ്ങൾ അനുവദിക്കരുതെന്നുമാണ് തീവ്ര മുസ്ലീം മത വിശ്വാസികളുടെ ആവശ്യം.
വിവാഹം മുടക്കാനായി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു: 4പേർ അറസ്റ്റിൽ
സൗദി അറേബ്യയിലെ സൽമാൻ രാജാവ് ഈ പുതിയ തീരുമാനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ റാസ അക്കാദമി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട് . മദീന ഷെരീഫിലെ സിനിമാ ഹാളുകൾ നിരോധിക്കണമെന്ന് റാസ അക്കാദമി ആവശ്യപ്പെട്ടു. മുസ്ലീങ്ങൾ സിനിമകൾ പോലെയുള്ള വിനോദങ്ങൾ കണ്ട് പാപങ്ങൾ ചെയ്യരുതെന്നും, അല്ലാഹുവിനോട് ക്ഷമ ചോദിക്കാനാണ് വിശുദ്ധ നഗരങ്ങളിലേക്ക് പോകുന്നതെന്നും റാസ അക്കാദമി അധികൃതർ വ്യക്തമാക്കി .
സൗദി സർക്കാരിന്റെ തീരുമാനത്തിനെതിരെ മുംബൈ മിനാര മസ്ജിദിന് പുറത്ത് ‘സൗദി ഹുകുമത് മുർദാബാദ്’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി റാസ അക്കാദമി പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.
Post Your Comments