ThrissurNattuvarthaLatest NewsKeralaNews

വിവാഹം മുടക്കാനായി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു: 4പേർ അറസ്റ്റിൽ

നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്

തൃശൂർ: കയ്പമംഗലത്ത് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടിൽ ശ്രീകുമാർ (28), മലയാറ്റിൽ വീട്ടിൽ മജീഷ് (38), പോഴങ്കാവ് എരുമത്തുരുത്തി വീട്ടിൽ രാംജി (46), പനങ്ങാട് തേലപറമ്പിൽ രാജൻ (46) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് പ്രതികൾ യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ വിവാഹം നടക്കാൻ പോകുന്നതറിഞ്ഞ് നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.

വിദേശത്തുള്ള ഇയാൾ ദൃശ്യങ്ങൾ വാട്സ് ആപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.വെന്നും പ്രതികൾക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button