KottayamKeralaNattuvarthaLatest NewsNewsCrime

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വര്‍ഷത്തെ പഴക്കം: അസ്ഥികൂടം യുവാവിന്റേത്, അന്വേഷണം ആരംഭിച്ചു

ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കോട്ടയം: വൈക്കത്ത് മത്സ്യകുളം നിര്‍മ്മിക്കാന്‍ കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടത്തിന് പത്തു വര്‍ഷത്തെ പഴക്കമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 18 വയസിനും 30 വയസിനുമിടയില്‍ പ്രായമുള്ള യുവാവിന്റേതാണ് അസ്ഥികൂടമെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തി.

ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്ത് നിന്നും കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. കാണാതായ രണ്ടു പേരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഏഴിനാണ് വൈക്കം ടിവി പുരം ചെമ്മനത്തുകരയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. മത്സ്യകുളം നിര്‍മ്മിക്കാന്‍ കുഴിയെടുക്കുന്നതിനിടെയായിരുന്നു അസ്ഥികൂടം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ അസ്ഥികൂടം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ നടത്തിയ ഫോറന്‍സിക് പരിശോധയിലാണ് അസ്ഥികൂടത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്ത വന്നത്. പരിശോധനയില്‍ 18വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള യുവാവിന്റേതാണ് അസ്ഥികൂടമെന്ന് കണ്ടെത്തുകയായിരുന്നു. അസ്ഥി കൂടത്തിന് പത്ത് വര്‍ഷത്തെ പഴക്കമുണ്ട്. 160-167 സെന്റിമീറ്ററിനുമിടയിലാണ് ഉയരം. ഒരു കാലില്‍ പൊട്ടലുണ്ടായതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button