ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ബാഗംബരി മഠത്തിനുള്ളിൽ അഖാഡ പരിഷത് തലവന്‍ മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയവുമായി നിരഞ്ജനി അഖാഡ മഹന്ത് രവീന്ദ്ര പുരി. മരണമടഞ്ഞ നരേന്ദ്ര ഗിരി മഹാരാജിന്റെ തലയില്‍ പരിക്കുണ്ടായിരുന്നെന്നും കൈയക്ഷരം ഏതോ ബിരുദ വിദ്യാര്‍ത്ഥി എഴുതിയതുപോലെയാണെന്നുമാണ് രവീന്ദ്ര പുരി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
രവീന്ദ്ര പുരിയുടെ വാക്കുകൾ ഇങ്ങനെ..’തലയ്‌ക്ക് പരിക്കേറ്റ ഒരാള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാനാകുക. മാത്രമല്ല തൂങ്ങിമരിച്ച നിലയില്‍ കണ്ട സ്വാമിയുടെ കണ്ണുകള്‍ പുറത്തേക്ക് വരികയോ നാക്ക് മുറിയുകയോ ഒന്നും ചെയ്‌തിട്ടില്ല. പിന്നെങ്ങനെ ഇത് തൂങ്ങിമരണമാകും?’. നരേന്ദ്ര ഗിരി എഴുതിയതെന്ന പേരില്‍ ലഭിച്ച കത്തിലും രവീന്ദ്ര പുരി സംശയം ഉന്നയിക്കുന്നുണ്ട്. ‘അത് ഏതോ ബിരുദവിദ്യാര്‍ത്ഥി എഴുതിയ കത്തുപോലെയുണ്ട്’ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നരേന്ദ്ര ഗിരി എഴുതിയതായി കണ്ടെത്തിയ കത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മുന്‍ മുഖ്യശിഷ്യന്‍ ആനന്ദി ഗിരിയെയും മറ്റ് രണ്ടുപേരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.
Post Your Comments