മധുബാനി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ കോടതി ഉത്തരവ്. പീഡനക്കേസില്‍ പ്രതിയായ ലാലന്‍ കുമാറിനാണ് ബീഹാറിലെ മധുബാനി ജില്ല ജഞ്ചാര്‍പൂരിലെ ഒരു പ്രാദേശിക കോടതി അപൂര്‍വ്വ ശിക്ഷ നല്‍കിയത്. സ്വന്തം ഗ്രാമത്തിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.
ലാലന്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി സ്ത്രീകളെ ബഹുമാനിക്കാന്‍ പ്രതിയോട് ആവശ്യപ്പെട്ടത്. പ്രതിയുടെ ജോലി എന്താണെന്ന് തിരക്കിയ കോടതിയോട് അലക്ക് ജോലിയാണ് തനിക്കെന്ന് പ്രതി മറുപടി നല്‍കി. തുടര്‍ന്ന് അടുത്ത ആറ് മാസത്തേക്ക്, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന്മേലാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതുവഴി സ്ത്രീകളോട് പ്രതിക്ക് ബഹുമാനം തോന്നുമെന്നും കോടതി പറഞ്ഞു.
ഗ്രാമത്തില്‍ ഏകദേശം 2000 സ്ത്രീകളാണുള്ളത് ഇവരുടെ വസ്ത്രങ്ങളാണ് അടുത്ത ആറുമാസം വരെ ലാലന്‍ കഴുകി ഇസ്തിരിയിട്ട് നല്‍കേണ്ടത്. ഗ്രാമത്തിലെ സര്‍പ്പഞ്ചിനോ ഗ്രാമസേവകനോ ആയിരിക്കും പ്രതി ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത്. ലാലന്‍ തന്റെ സൗജന്യ ജോലിക്ക് സര്‍പ്പഞ്ചില്‍ നിന്നോ ഗ്രാമസേവകനില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്ന് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. ജാമ്യാപേക്ഷയുടെ പകര്‍പ്പും സര്‍പ്പഞ്ചിനും ഗ്രാമത്തലവനും കോടതി അയച്ചു.
Post Your Comments