തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. ധനപരമായും സാമൂഹികപരമായും നല്ല പ്രതിസന്ധിയിലാണ് പിണറായി സര്‍ക്കാര്‍. ഭരണപരമായി ഒരു നേട്ടവും എടുത്തു പറയാനാകാത്ത സാഹചര്യത്തില്‍ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന നൂറുദിന പരിപാടി വിജയകരമെന്ന് മുഖ്യമന്ത്രി
ആവര്‍ത്തിച്ചു . ചില ലക്ഷ്യങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പലതും ലക്ഷ്യത്തിനപ്പുറം എത്തിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘ ലൈഫ് പദ്ധതിയില്‍ നൂറുദിവസത്തിനുള്ളില്‍ 10,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 12,067 വീടുകള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലെ ഭൂരഹിത, ഭവനരഹിതര്‍ക്കായി 40 യൂണിറ്റുകളുള്ള ഭവനസമുച്ചയം ‘കെയര്‍ ഹോം’ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ‘പുനര്‍ഗേഹം’ പദ്ധതി പ്രകാരം 308 വ്യക്തിഗത വീടുകളും 276 ഫ്ളാറ്റുകളും പൂര്‍ത്തിയാക്കി. ഭൂരഹിതരായ 13500 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു’.
‘208 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പരിപാടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 548 അംഗന്‍വാടികളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. 50 ആരോഗ്യ സ്ഥാപനങ്ങളില്‍ 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികളും നടന്നു.’
‘പട്ടികജാതി വകുപ്പിന്റെ കീഴില്‍ പൂര്‍ത്തിയാകാതെ കിടന്ന 1000 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. അത് കടന്ന്, 1188 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠന മുറി നിര്‍മ്മാണം, വൈദ്യുതീകരണം, ആവശ്യത്തിനുള്ള ഫര്‍ണ്ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. 1752 എണ്ണം പൂര്‍ത്തീകരിച്ചു’- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments