Latest NewsKeralaNews

സംസ്ഥാനത്ത് വര്‍ഗീയ വിഷം വിതച്ച പാലാ ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിക്കണം : എതിര്‍പ്പുമായി മുസ്ലിം സമുദായ നേതാക്കള്‍

കോഴിക്കോട്: സംസ്ഥാനത്ത് വര്‍ഗീയ വിഷം വിതച്ച പാലാ ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.’ലൗ ജിഹാദ്’, ‘നാര്‍ക്കോട്ടിക് ജിഹാദ്’ എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രി ബിഷപ്പിന്റെ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമതനിന്ദയുള്ള ഏത് പ്രവര്‍ത്തിയേയും തള്ളിക്കളയാനും സാഹോദര്യം നിലനിര്‍ത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണ്’ – യോഗം വ്യക്തമാക്കി.

Read Also : ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമംനടക്കുന്നു: നാര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിനെ പിന്തുണച്ച് സിറോ മലബാര്‍ സഭ

സംസ്ഥാനത്തെ സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന നീക്കങ്ങള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന പരാമര്‍ശം പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി.

‘പ്രസ്താവന ലക്ഷ്യംവെച്ചത് മുസ്ലിം സമുദായത്തെയാണെന്ന് വ്യക്തമായിട്ടും പക്വതയോടെയുള്ള സമീപനമാണ് സമുദായ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രീതി അവലംബിച്ചില്ല. സമാന പരാമര്‍ശങ്ങള്‍ ആരുടെയും ഭാഗത്തുനിന്നും ആവര്‍ത്തിച്ചുകൂട’ – യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നത് ഭൂഷണമല്ല. കീഴ്വഴക്കമനുസരിച്ച് നടപടിയെടുക്കണം. സര്‍വകക്ഷി യോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button