ThiruvananthapuramLatest NewsKeralaNews

ബസില്‍ കുട്ടികളാരും നിൽക്കരുത്, ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഗതാഗത വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പനിയോ, ചുമയൊ, മറ്റ് രോഗലക്ഷണങ്ങളൊ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കില്ല. സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണം.

Also Read: പശുപതി വധം: പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി

ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ത്ഥികളും കരുതണം. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം എന്ന രീതിയില്‍ ക്രമീകരിക്കണം. നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിച്ച്‌ പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച്‌ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാന്‍ അനുവദിക്കു.

സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന എം മന്ത്രി ആന്റണി രാജുവില്‍ നിന്നും ഏറ്റുവാങ്ങി. എല്ലാ സ്‌കൂള്‍ അധികൃതരും നിര്‍ദേശങ്ങള്‍ അച്ചടിച്ച്‌ രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button