PathanamthittaLatest NewsKeralaNattuvarthaNewsIndia

ചെങ്ങറ സമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാവലൻ( 72) അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് കോവിഡ് ബാധിച്ചത്. പത്തനംതിട്ടയിൽ വെച്ചായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയായ ഗോപാലൻ മുൻ കെഎസ്ഇബി ജീവനക്കാരനാണ് അദ്ദേഹം.

സാധുജന വിമോചന സംയുക്തവേദി ചെങ്ങറ ഭൂമസമരത്തിനു നേതൃത്വം നൽകിയത് ളാഹ ഗോപാലൻ ആയിരുന്നു. കേരളത്തിലെ നിരവധി ഭൂ സമരങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സമരം ആരഭിച്ചത്. സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് അഞ്ച് വർഷം മുമ്പ് ളാഹ ഗോപാലൻ പിൻവാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button