ശ്രീനഗർ: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ജമ്മു കസ്മീർ ഭരണകൂടം പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാർശ പ്രാകരമാണ് നടപടി.
പോലീസ് കോൺസ്റ്റബിൾ ജാഫർ ഹുസൈൻ ബട്ട്, പിഡബ്ല്യുഡി ജൂനിയർ അസിസ്റ്റന്റായ റാഫി ബട്ട്, അധ്യാപകരായ അബ്ദുൾ ഹമീദ് വാനി, ലിയാഖത് അലി കാക്രൂ, റേഞ്ച് ഓഫീസർ താരിഖ് മെഹ്മൂദ് കോലി, പോലീസ് കോൺസ്റ്റബിളായ ഷൗക്കത്ത് അഹമ്മദ് ഖാൻ എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചത്. നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയതിനും അവരുടെ അനുയായികളായി പ്രവർത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ നൽകിയതെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 104,101 വാക്‌സിൻ ഡോസുകൾ
Post Your Comments