Latest NewsNewsIndiaEducation & Career

ക്യാംപസ് ഫ്രാൻസ്: പഠനം ഇനി ഫ്രാൻസിൽ ആക്കൂ !

ഡൽഹി: ഇന്ത്യയിലെ വിദ്യാർഥികൾക്ക് പ്രമുഖ ഫ്രഞ്ച് സ്ഥാപനങ്ങളും സർവകലാശാലകളുമായി മുഖാമുഖം സംവദിക്കാൻ ക്യാംപസ് ഫ്രാൻസ് അവസരമൊരുക്കുന്നു. 2021 സെപ്റ്റംബർ 24, 25 തീയതികളിൽ ഫ്രഞ്ച് സ്കൂളുകളും സ്ഥാപനങ്ങളുമായി വിദ്യാർഥികൾക്ക് വെർച്വൽ പ്ലാറ്റ്ഫോമിൽ കൂടിക്കാഴ്ച നടത്താം. ബയോഡേറ്റ അയയ്ക്കാനും സൗജന്യ കൗൺസിലിങ് ലഭിക്കാനും അടുത്ത അധ്യയനവർഷത്തെ അഡ്മിഷൻ രീതികളെക്കുറിച്ചും വ്യക്തമായ ഉൾക്കാഴ്ച ലഭിക്കാനും ഓൺലൈൻ മീറ്റിങ് കുട്ടികളെ സഹായിക്കും.

Also Read: പാമ്പിനെ പിടിക്കാൻ ഇതാ ഒരു അടിപൊളി കോഴ്സ് ! 

ബയോഡേറ്റ അയയ്ക്കാനും സൗജന്യ കൗൺസിലിങ് ലഭിക്കാനും അടുത്ത അധ്യയനവർഷത്തെ അഡ്മിഷൻ രീതികളെക്കുറിച്ചും വ്യക്തമായ ഉൾക്കാഴ്ച ലഭിക്കാനും ഓൺലൈൻ മീറ്റിങ് കുട്ടികളെ സഹായിക്കും. ചർച്ചയിൽ പഠനവിഷയങ്ങൾ, വിസകൾ, സ്കോളർഷിപ്പുകൾ, അപേക്ഷാ പ്രക്രിയകൾ എന്നീ വിഷയങ്ങളെക്കുറിച്ച് സ്ഥാ പനങ്ങളും പൂർവ വിദ്യാർഥികളും വിദ്യാർഥികൾക്ക് വ്യക്തമായ അവലോകനം നൽകും. കൂടാതെ വിദ്യാർഥികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും . സമ്മാനങ്ങളും വൗച്ചറുകളുമുള്ള വിവിധതരം ഗെയിമുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങളുടെ ഭാവി നിർണയിക്കാനുള്ള അവസരമാണ് ചൂസ് ഫ്രാൻസ് ടൂർ 2021. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളെ ഒരു വെർച്ച്വൽ പ്ലാറ്റ്ഫോമിൽ കൂടി ബന്ധിപ്പിക്കുക എന്നതാണ് ചൂസ് ഫ്രാൻസ് ടൂർ 2021 ന്റെ ലക്ഷ്യം. തൽസമയം ചർച്ച നടത്താനായി 3 ഇ-ഓഡിറ്റോറിയം ഉണ്ടായിരിക്കും. മാനേജ്മെന്റ്, എൻജിനീയറിങ് സ്ഥാപനങ്ങൾ, പൊതു സർവകലാശാലകൾ, ആർട്സ്, ഹോസ്പിറ്റലിറ്റി സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടും. വിദ്യാർഥികൾക്ക് ഓൺലൈനായി വിവിധ സ്കൂളുകളുമായി സംസാരിക്കാൻ അവസരമുണ്ട്. ഈ അവസരം പാഴാക്കാതിരിക്കുക. ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button