KeralaCinemaMollywoodLatest NewsNewsIndiaEntertainment

ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒമർ ലുലു? – ആരാധകരോട് സംവിധായകന് പറയാനുള്ളത്

കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്‌ളോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതോടെ, പലരും സംവിധായകൻ ഒമർ ലുലുവിന്റെ അഭിപ്രായം തേടി. സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘സിനിമാ പ്രാഖ്യാപന’ പോസ്റ്റിൽ പലരും ഒമർ ലുലുവിനെ ടാഗ് ചെയ്‌തു. പലർക്കും അറിയേണ്ടിയിരുന്നത് ഒമർ ലുലു ഇവരുടെ സിനിമ എടുക്കുമോ എന്നതായിരുന്നു. എന്നാൽ, ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ തന്നെ നേരിട്ട് രംഗത്ത് വരികയാണ്.

‘ഇ ബുൾജെറ്റ് അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ്‌ മുതൽ ഒരുപാട്‌ പേർ ആ വാർത്തയിലും അതിനെ പറ്റിയുള്ള ചർച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു സന്തോഷം. പക്ഷേ ഓൾറെഡി രണ്ട് സിനിമയുടെ പണിപുരയിൽ ആയതിനാൽ ഇപ്പോൾ എന്തായാലും സമയമില്ല. ടീമിന് ആശംസകൾ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ’, ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ശ്രുതി മുതൽ ആതിര വരെ: ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്തുണ്ടെന്ന് വിവി രാജേഷ്, പരാതി നൽകി എസ്ഡിപിഐ

ഇന്നലെയാണ്, ഇ ബുൾ ജെറ്റ് സഹോദരങ്ങൾ സിനിമ ചെയ്യാൻ താപ്പര്യമുണ്ടെന്ന് അറിയിച്ചത്. ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്റെ പേരിൽ സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയൻ’ എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഒപിന്നാലെ വാഹനത്തിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്ത ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് ഇരുവരും അറിയിച്ചത്.

ആഗസ്ത് ഒമ്പതാം തീയതി വ്ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വൻ വിവാദമായിരുന്നു. ഇവർക്ക് പിന്തുണയുമായി ഇവരുടെ ആരാധകരും എത്തിയിരുന്നു. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ ഇതിന് തയാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button