Latest NewsKeralaNews

ലീഡർക്ക് വേണ്ടി പിരിച്ച 16 കോടി എവിടെ? കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് കെ സുധാകരനെന്ന് എ എ റഹീം

ആർഎസ്എസും എസ്ഡിപിഐയും ജമാഅത്ത ഇസ്ലാമിയും ഈ വിഷയത്തെ സുവർണ്ണാവസരമായി കാണുകയാണ്.

തിരുവനന്തപുരം: കെ കരുണാകരൻ ട്രസ്റ്റ് വിവാദത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. ലീഡർക്ക് വേണ്ടി പിരിച്ച 16 കോടി എവിടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ചോദിച്ചു. സുധാകരന്‍റെ കീശയിൽ കരുണാകരനെ വിറ്റ കാശാണ് ഉള്ളത്. കെ കരുണാകരൻ ദീർഘവീക്ഷണമുള്ള നേതാവായിരുനെന്നും റഹിം പറഞ്ഞു.

‘കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് കെ സുധാകരൻ. ആ കോടാലിയാണ് ഇപ്പോൾ മുരളീധരൻ പിടിക്കുന്നത്. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെപിസിസി തലപ്പത്ത് ഉള്ളതെന്നും 16 കോടി എവിടെ പോയെന്ന് സുധാകരൻ വ്യക്തമാക്കണം. മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ് കെ സുധാകരൻ. സിപിഎം സെക്രട്ടറിക്ക് സുധാകരന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെ’-റഹീം വ്യക്തമാക്കി.

Read Also: വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി

അതേസമയം, നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സർവകക്ഷി യോഗം വിളിക്കുന്നതാണ് നല്ലതെന്ന് ഡിവൈഎഫ്ഐ അഭിപ്രായം പ്രകടിപ്പിച്ചു. ‘യോഗം വിളിക്കേണ്ട എന്ന നിലപാട് സർക്കാരിനുണ്ടെന്ന് കരുതുന്നില്ല. സമുദായ നേതാക്കളുടെ യോഗം വിളിച്ച കർദിനാൾ ക്ലിമീസ് എടുത്തത് മാതൃകാപരമായ സമീപനമാണ്. ആർഎസ്എസും എസ്ഡിപിഐയും ജമാഅത്ത ഇസ്ലാമിയും ഈ വിഷയത്തെ സുവർണ്ണാവസരമായി കാണുകയാണ്. കേസെടുത്ത് പരിഹരിക്കേണ്ട വിഷയമല്ല ഇത്’- റഹീം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button