Latest NewsKeralaNews

ഒരു വര്‍ഷം കൊണ്ട് പൊതുജനത്തെ പിഴിഞ്ഞ് പൊലീസ് പിരിച്ചെടുത്തത് 86 കോടി രൂപ: ഇനിയും കേരളം സാമ്പത്തിക പ്രതിസന്ധിയിലോ?

പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കാന്‍ പൊലീസിന് ടാര്‍ഗറ്റ് നല്‍കിയെന്നായിരുന്നു ആക്ഷേപം.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായതോടെ ലാഭം കൊയ്ത് കേരള പോലീസ്. കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതില്‍ നാല്‍പത്തിയൊന്‍പത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം.

Read Also: വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി

കഴിഞ്ഞ വര്‍ഷം ജൂലായ് 16 മുതലാണ് പിഴ ഈടാക്കുന്നതിന്റെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച്‌ തുടങ്ങിയത്. എന്നാൽ പിഴ ഈടാക്കാന്‍ പൊലീസ് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാകില്ലെന്നാണ് പ്രതികരണം. അതേസമയം ഇത്തരത്തില്‍ പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കുന്നതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കാന്‍ പൊലീസിന് ടാര്‍ഗറ്റ് നല്‍കിയെന്നായിരുന്നു ആക്ഷേപം. അതേസമയം കേരളം സാമ്പത്തിക പ്രതിസന്ധിയിലെന്ന സൂചന നൽകി കഴിഞ്ഞ ദിവസം ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button