ലണ്ടന്‍ : ബ്രിട്ടനിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 31,564 പേരാണ് ഒടുവിലായി കൊറോണാവൈറസ് പോസിറ്റീവായത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയില്‍ നിന്നും 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 203 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 9 ശതമാനം വര്‍ദ്ധനവാണിത്.
കോവിഡും, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും ചേര്‍ന്ന് മറ്റൊരു അനിശ്ചിതാവസ്ഥയാണ് ഈ ക്രിസ്മസ് കാലത്തും ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചതിന് പിന്നാലെയാണ് കേസുകളിലെ കുതിപ്പ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മടങ്ങിയെത്തുമ്പോള്‍ വിന്റര്‍ കുതിപ്പ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എന്‍എച്ച്എസിന് പതിവ് സീസണല്‍ സ്ട്രെയിന് പുറമെ വൈറസ് പ്രതിസന്ധിയും കൈകാര്യം ചെയ്യേണ്ട അവസ്ഥ വരുമെന്നതാണ് നിലവിലെ ചിത്രം.
സ്‌കൂളുകള്‍ തുറന്നതിന്റെ പ്രഭാവം രണ്ടാഴ്ചയോളം കേസുകളെ ബാധിക്കാതിരുന്നെങ്കിലും ഇപ്പോള്‍ തുടര്‍ച്ചയായി രോഗികളുടെ എണ്ണമേറുന്നത് ഇതിന്റെ പ്രത്യാഘാതമാണെന്നാണ് കരുതുന്നത്. വിന്ററില്‍ എത്തുന്നതിന് മുന്‍പ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി കൂടുതല്‍ ആളുകളെ സംരക്ഷിക്കാന്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
Post Your Comments