KottayamLatest NewsKeralaNewsEducation & Career

പാമ്പിനെ പിടിക്കാൻ ഇതാ ഒരു അടിപൊളി കോഴ്സ് ! 

കോട്ടയം: പാമ്പിനെ പിടിക്കുന്നതിനുള്ള വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ഇനി മുതൽ പൊതുജനങ്ങൾക്കും പാമ്പിനെ പിടിക്കുന്നതിൽ പരിശീലനം നേടാം. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്താൽ മതി.

ഒക്ടോബർ അവസാന വാരം കേരളത്തിലെ 7 കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിക്കും. 2 ജില്ലകൾക്ക് ഒരു കേന്ദ്രം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകളും നൽകും.

ഇവരെ വനംവകുപ്പിന്റെ അംഗീകൃത റെസ്ക്യു ടീമിൽ ചേർക്കും. 5 വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പൊലീസിലെയും ഫയർഫോഴ്സിലെയും ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അധ്യാപകർ എന്നിവർക്കു നേരത്തേ മുതൽ പരിശീലനം നൽകുന്നുണ്ട്.

പദ്ധതിയുടെ അംബാസഡർമാരായി കഥകളി നടൻ പള്ളിപ്പുറം സുനിലും ഭാര്യയും നർത്തകിയുമായ പാരിസ് ലക്ഷ്മിയും തിരഞ്ഞെടുത്തു. ‘സർപ്പ മൊബൈൽ ആപ്പ് കൂടുതൽ ജനകീയമാക്കാൻ വകുപ്പ് വേണ്ടത് ചെയ്യുന്നുണ്ട്. ശാസ്ത്രീയ പരിശീലനമാണ് നൽകുന്നത്. ലൈസൻസ് ഉള്ളവർക്കു മാത്രമേ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന പാമ്പുകളെ പിടികൂടാൻ അനുമതിയുള്ളൂ’– മന്ത്രി എ.കെ.ശശീന്ദ്രൻ.

‘സർപ്പ മൊബൈൽ ആപ്പിൽ ഇതുവരെ 130 പേർ റജിസ്റ്റർ ചെയ്തു. ജനകീയ ശ്രദ്ധയാകർഷിക്കാൻ കലാ – സാംസ്കാരിക രംഗത്തുള്ളവരുടെ സഹകരണം പ്രയോജനപ്പെടും’– വൈ.മുഹമ്മദ് അൻവർ ,സർപ്പ ആപ്പ്, സംസ്ഥാന നോഡൽ ഓഫിസർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button