![](/wp-content/uploads/2021/03/charge.jpg)
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു വീട്ടിലെ മൂന്ന് പേര് മരിച്ചു. കോല്‍ക്കത്തയ്ക്ക് സമീപം ഖര്‍ദയിലാണ് സംഭവം.
രാജ ദാസ്, ഭാര്യ, 10 വയസുകാരനായ മകന് എന്നിവരാണ് മരിച്ചത്. മേഖലയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയിരുന്നു.
ഇതിനിടെയാണ് രാജദാസ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചത്. രാജ ദാസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മകനും ഷോക്കേറ്റത്. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Post Your Comments