നോയിഡ: ഉത്തർപ്രദേശിൽ പുതിയ ഇലക്ട്രോണിക് പാർക്ക് നിർമ്മിക്കാൻ ഒരുങ്ങി യോഗി സർക്കാർ. ഇലക്ട്രോണിക് ഉപകരണങ്ങൾ അനുബന്ധ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനായാണ് പാർക്ക് ഒരുങ്ങുന്നത്. നോയിഡയ്ക്ക് സമീപം യമുന എക്സ്പ്രസ്വേയിൽ പാർക്ക് സ്ഥാപിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 250 ഏക്കറിലായാണ് പാർക്ക് നിർമ്മിക്കുന്നത്.
ടോയ് പാർക്ക്, ഫിലിം സിറ്റി, മെഡിക്കൽ ഡിവൈസ് പാർക്ക്, ലെതർപാർക്ക് തുടങ്ങിയ സംരംഭങ്ങൾ പ്രാവർത്തികമാക്കി വിജയിപ്പിച്ചതിന് ശേഷമാണ് ഉത്തർപ്രദേശ് സർക്കാർ പുതിയ സംരംഭത്തിന് തീരുമാനം എടുത്തിട്ടുള്ളത്. 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം പാർക്കിലുണ്ടാവുമെന്നും ഇതിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് സർക്കാരിന്റെ നിഗമനം. ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്ന അന്താരാഷ്ട്ര കമ്പനികൾ പാർക്കിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
Post Your Comments