KozhikodeLatest NewsKeralaNattuvarthaNews

‘എങ്കിൽ പിന്നെ നിങ്ങൾക്ക് ടാക്സി വിളിച്ചാൽ പോരായിരുന്നോ’: ബിന്ദു അമ്മിണിയോട് ഡ്രൈവർ, യാഥാർത്ഥത്തിൽ സംഭവിച്ചത് – വീഡിയോ

കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് ആക്ടിവിസ്റ് ബിന്ദു അമ്മിണി പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്‌ച്ച നടന്ന സംഭവത്തില്‍ നടക്കാവ് പൊലീസ് സ്‌റ്റേഷനിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്. സംഘപരിവാര്‍ മനസ്സുള്ള ബസ് ജീവനക്കാരാണ് അപമാനിച്ചതെന്നാണ് ബിന്ദുവിന്റെ പരാതി. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രി 8 മണിയോടെ കോഴിക്കോട് പൊയില്‍ക്കാവ് നിന്നും ബസ് കയറിയ തന്നെ ബസ് ഡ്രൈവര്‍ ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചെന്നും അശ്ശീല ചുവയോടെ സംസാരിച്ചെന്നും തനിക്ക് ഇറങ്ങേണ്ടിയിരുന്ന വെസ്റ്റ്ഹില്‍ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്നുമാണ് ബിന്ദു പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. വീഡിയോയിൽ ബസ് ഡ്രൈവറും ബിന്ദു അമ്മിണിയും തമ്മിലുള്ള സംഭാഷണമാണ് ഉള്ളത്. ബിന്ദുവിനെതിരെ ബസിലുണ്ടായിരുന്ന യാത്രക്കാരും ശബ്ദമുയർത്തുന്നത് വീഡിയോയിൽ കേൾക്കാം.

Also Read:ആത്മീയ ഗുരു നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി: ശിഷ്യൻ ആനന്ദ് ഗിരി കസ്റ്റഡിയിൽ

രാത്രി ബസില്‍ കയറിയ തന്നെ അശ്ശീല ചുവയോടെ നോക്കിക്കൊണ്ട് ഡ്രൈവര്‍ അടുത്തിരുന്ന ആളുകളോട് ‘ഈ വര്‍ഷവും ശബരിമല പോകുന്നോ’ എന്ന് പരിഹാസത്തോടെ ചോദിക്കുകയായിരുന്നു എന്നാണ് ബിന്ദു പറയുന്നത്. പിന്നീട് വെസ്റ്റ്ഹില്‍ എത്തിയപ്പോള്‍ ഇറങ്ങണം എന്ന് ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താതെ വളരെ ദൂരം കഴിഞ്ഞാണ് നിര്‍ത്തിയതെന്നും പറയുന്നു. താന്‍ ഒരു സ്ത്രീയാണ്, രാത്രി ഒറ്റയ്ക്കാണ് എന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ നിര്‍ത്താന്‍ തയാറായില്ല എന്നും തന്നെ ഒരു സ്ത്രീയായി കണക്കാക്കാന്‍ കഴിയില്ല എന്ന് അവര്‍ പറഞ്ഞെന്നും ബിന്ദു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button