പാലക്കാട്: മലബാറിൽ മാപ്പിളമാർ കാട്ടിയ ക്രൂരതയെയും നിർബന്ധിത മതപരിവർത്തനത്തെയും ബോംബെയിലെ മുസ്ലീങ്ങൾ തള്ളിപ്പറയുന്ന നൂറുവർഷം മുൻപ് 1921 സെപ്റ്റംബർ 21നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ‘ദി ഹിന്ദു’ ദിനപ്പത്രത്തിൽ ഇന്ന് പുനഃപ്രസിദ്ധീകരിച്ചിട്ടുള്ളതായി രഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
പത്രവാർത്തയുടെ പരിഭാഷയിൽ ഭ്രാന്തുപിടിച്ച മാപ്പിളമാർ മതത്തിന്റെ പേരിൽ ഹിന്ദു സഹോദരങ്ങളോട് കാട്ടുന്ന തെറ്റായ നടപടികൾ പരസ്യമായ ക്രൂരതയും അനിസ്ലാമികവുമാണെന്നും മതത്തിന്റെ പേരിൽ ഇത്തരം ക്രൂരതകൾക്ക് വിധേയരാക്കപ്പെട്ട ഹിന്ദു സഹോദരങ്ങളോട് ഞങ്ങളുടെ അകമഴിഞ്ഞ അനുകമ്പ ഞങ്ങൾ പ്രകടിപ്പിക്കുന്നുവെന്നും ബോംബെയിലെ മുസ്ലീങ്ങൾ പറയുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.
മലബാറിൽ ഭ്രാന്തുപിടിച്ച മാപ്പിളമാർ കാട്ടിയ ക്രൂരതയെയും നിർബന്ധിത മതപരിവർത്തനത്തെയും തള്ളിപ്പറയുകയാണ് ബോംബെയിലെ മുസ്ലീങ്ങളെന്നും കലാപക്കാരെ ധീരന്മാരായി പ്രഖ്യാപിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്ന കമ്മുകൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ, 3 സ്ത്രീകളെ രക്ഷപ്പെടുത്തി
വായിച്ചിട്ടേ പോകാവൂ…
ഇന്നത്തെ ദി ഹിന്ദു ദിനപ്പത്രത്തിൽ നിന്നാണ്. നൂറുവർഷം മുൻപ് 1921 സെപ്റ്റംബർ 21നു പ്രസിദ്ധീകരിച്ച ഒരു വാർത്ത പത്രം ഇന്ന് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിന്റെ ഏകദേശ പരിഭാഷ ചുവടെ:
“സംയുക്ത മുസ്ലീം പത്രിക: [കഴിഞ്ഞ] ഡിസംബർ 16ന് ബോംബെയിൽ നിന്നും അബ്ദുൾഘാനി അയച്ച കമ്പിസന്ദേശം ഇപ്രകാരമാണ്: ‘ഹസ്രത് മൗലാനാ അബ്ദുൾ ബാരിയും മൗലാനാ ആസാദ് സുബാനിയും തയ്യാറാക്കിയ സംയുക്ത പത്രികയിൽ പറയുന്നത് ശരിയത്തിലെ അംഗീകൃത തത്വപ്രകാരം മതപ്രചരണവും നിർബന്ധിത മതപരിവർത്തനവും അനുവദനീയമല്ലെന്നും അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ്. ഒരാളെയും ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് കൊണ്ടുവരാൻ കഴിയില്ല. ഇസ്ലാം സ്വീകരിക്കാനോ, മതപരിവർത്തന ചടങ്ങുകൾ ചെയ്യാനോ നിർബന്ധിതമായി പ്രേരിപ്പിക്കപ്പെടുന്ന ഏതൊരാളും മനസ്സുകൊണ്ട് പൂർവ്വമതത്തിൽ ഉറച്ചുനിൽക്കാൻ ഇഷ്ടപ്പെടും. അങ്ങനെയുള്ളവർ ശരിയത്തിന്റെ കാഴ്ച്ചപ്പാടിലെ മുസൽമാൻ ആയിരിക്കുകയില്ല.’ ഈ തത്വത്തെ ആധാരമാക്കി, ഹിന്ദുക്കളെ ഇസ്ലാം മതം സ്വീകരിക്കാൻ ബലപ്രയോഗം നടത്തുന്ന മാപ്പിളമാരുടെ വെറുപ്പുളവാക്കുന്ന പ്രവൃത്തികളെക്കുറിച്ചുള്ള വാർത്തകളോടുള്ള പ്രതികരണം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സുവ്യക്തമായി ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നു, ഭ്രാന്തുപിടിച്ച ഇത്തരം മാപ്പിളമാർ മതത്തിന്റെ പേരിൽ ഹിന്ദു സഹോദരങ്ങളോട് കാട്ടുന്ന തെറ്റായ നടപടികൾ പരസ്യമായ ക്രൂരതയും അനിസ്ലാമികവുമാണ്. മതത്തിന്റെ പേരിൽ ഇത്തരം ക്രൂരതകൾക്ക് വിധേയരാക്കപ്പെട്ട ഹിന്ദു സഹോദരങ്ങളോട് ഞങ്ങളുടെ അകമഴിഞ്ഞ അനുകമ്പ ഞങ്ങൾ പ്രകടിപ്പിക്കുന്നു.”
അതായത് മലബാറിൽ ഭ്രാന്തുപിടിച്ച മാപ്പിളമാർ കാട്ടിയ ക്രൂരതയെയും നിർബന്ധിത മതപരിവർത്തനത്തെയും തള്ളിപ്പറയുകയാണ് ബോംബെയിലെ മുസ്ലീങ്ങൾ. കലാപക്കാരെ ധീരന്മാരായി പ്രഖ്യാപിക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്ന കമ്മുകൾ ശ്രദ്ധിക്കാൻ അപേക്ഷ.
Post Your Comments